സൗജന്യ കടല, പയര്‍ വാങ്ങാത്തവര്‍ക്ക് ഈ മാസവും ; എല്ലാവര്‍ക്കും മണ്ണെണ്ണ
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 08:32 AM |
Last Updated: 05th January 2021 08:32 AM | A+A A- |

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന കടല അഥവാ പയര്‍ എന്നിവ മുന്‍മാസങ്ങളില്‍ വാങ്ങാത്തവര്‍ക്ക് അവ ഈ മാസവും ലഭിക്കും.
ഈ മാസം എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മണ്ണെണ്ണ ലഭിക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു. ലിറ്ററിന് 34 രൂപയാണ് വില. കഴിഞ്ഞ മാസം നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മണ്ണെണ്ണ നല്‍കിയിരുന്നില്ല.
എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2021 ജനുവരി മാസത്തെ റേഷൻ വിഹിതം... ജനുവരി മാസത്തെ റേഷൻ വിതരണം ഇന്ന് (04.01.2021) മുതൽ തുടങ്ങുന്നു...
Posted by Department of Food & Civil Supplies, Kerala on Sunday, January 3, 2021