ഭൂമി വസന്തയുടേത് തന്നെ, രാജന്‍ അനധികൃതമായി കുടില്‍കെട്ടി; റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിക്കാന്‍ ഇടയാക്കിയ തര്‍ക്കഭൂമി പരാതിക്കാരി വസന്തയുടേതെന്ന് റവന്യൂവകുപ്പ്
പരാതിക്കാരി വസന്ത / ടെലിവിഷന്‍ ചിത്രം
പരാതിക്കാരി വസന്ത / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിക്കാന്‍ ഇടയാക്കിയ തര്‍ക്കഭൂമി പരാതിക്കാരി വസന്തയുടേതെന്ന് റവന്യൂവകുപ്പ്. സുഗന്ധിയില്‍ നിന്ന് ഭൂമി വസന്ത വില കൊടുത്ത് വാങ്ങിയതെന്ന് തഹസില്‍ദാര്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഈ ഭൂമിയിലാണ് രാജന്‍ കുടില്‍വച്ചതെന്ന് വിശദീകരിക്കുന്ന റിപ്പോര്‍ട്ട് തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി.

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തിന് പിന്നാലെയാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പരിശോധിക്കാന്‍ ജില്ല കലക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയത്. പുറമ്പോക്ക് ഭൂമിയാണെന്നും വസന്ത ഭൂമി കൈയേറിയതാണെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്താന്‍ കലക്ടര്‍ ഇടപെട്ടത്. 

ദിവസങ്ങള്‍ക്ക് മുന്‍പ് ജപ്തി നടപടികള്‍ക്കിടെയാണ്, ദമ്പതികള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവര്‍ക്കും പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com