വിവാഹമാണ്, മലയാളം അറിയാത്തതിനാലാണ് പ്രതിയായത്; ജാമ്യാപേക്ഷയുമായി നടി ഹൈക്കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2021 11:12 AM  |  

Last Updated: 06th January 2021 11:12 AM  |   A+A-   |  

bristy BISWAS

ബ്രിസ്റ്റി ബിശ്വാസ് /ഫെയ്‌സ്ബുക്ക്

 

കൊച്ചി: വാഗമണ്‍ റിസോര്‍ട്ടിലെ ലഹരി നിശാപാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി ബ്രിസ്റ്റി ബിശ്വാസ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. തന്റെ കയ്യില്‍ നിന്ന് 6.45 ഗ്രാം കഞ്ചാവു പിടികൂടിയെന്നാണു കേസ്. എന്നാല്‍ അത്രയും കഞ്ചാവ് താനും കൂട്ടുകാരും താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് ആകെ പിടികൂടിയതാണെന്നു ഹര്‍ജിയില്‍ പറയുന്നു.

കൊല്‍ക്കത്ത സ്വദേശിനിയായ തനിക്കു മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും പൊലീസിന് താന്‍ പറഞ്ഞതു മനസ്സിലാകാത്തതിനാലാണ് പ്രതിയാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. കൊച്ചിയില്‍ താമസിക്കുന്ന തന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ജനുവരിയില്‍ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് അറസ്റ്റിലായതെന്ന് ഹര്‍ജിയില്‍ പറയുന്നു.

റിസോര്‍ട്ടിലെ 3 കെട്ടിടങ്ങളില്‍ താനും കൂട്ടുകാരും ഒന്നിലാണു താമസിച്ചതെന്നും ഡിജെ പാര്‍ട്ടിയെക്കുറിച്ചോ മറ്റു താമസക്കാരെക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.