പണം കെട്ടിവെക്കാം, ജാമ്യം വേണമെന്ന് പ്രതികള്‍; കോടതി തള്ളി; വൈറ്റില പാലം തുറന്നുകൊടുത്തവര്‍ റിമാന്‍ഡില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2021 03:24 PM  |  

Last Updated: 06th January 2021 03:25 PM  |   A+A-   |  

Vytila flyover

വിഡിയോ സ്ക്രീൻഷോട്ട്

 


കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം കഴിയുന്നതിന് മുന്‍പ് തുറന്നുകൊടുത്ത സംഭവത്തില്‍ നാലു പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. പണം കെട്ടിവയ്ക്കാമെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടെങ്കിലും എറണാകുളും ജില്ലാ കോടതി അംഗീകരിച്ചില്ല. പ്രതികള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനുമാണ് കേസ്.

ഔദ്യോഗിക ഉദ്ഘാടനവും പരിശോധനാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്നതിനു മുന്നേ പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടതിനാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തത്. പാലം തുറന്നിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനും പൊതുജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയതിനും കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ 31ന് മേല്‍പാലം വിഫോര്‍ കേരള പ്രവര്‍ത്തകര്‍ തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഇവിടെ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ബാരിക്കേഡ് എടുത്തു മാറ്റിയ സമയം സ്ഥലത്ത് പൊലീസ് ഇല്ലാതിരുന്നതാണ് വിനയായത്. പാലത്തിനു താഴെയുണ്ടായിരുന്ന പൊലീസുകാര്‍ എത്തി വാഹനങ്ങള്‍ തിരികെ ഇറക്കിവിടുകയായിരുന്നു.