‌4000 രൂപ വരെ ഇപിഎഫ് പെൻഷൻ കിട്ടുന്നവർക്കും ഇനി 1500രൂപ ക്ഷേമപെൻഷൻ; സർക്കാർ ഉത്തരവ് 

ക്ഷേമപെൻഷൻ നിലവിൽ മാസം 1400 രൂപ വാങ്ങുന്നവർക്ക് 1500 രൂപയാക്കി ഉത്തരവായി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: പ്രതിമാസം 4000 രൂപ വരെ ഇപിഎഫ് പെൻഷൻ ലഭിക്കുന്നവർക്കും സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാൻ സർക്കാർ ഉത്തരവായി. അർഹതാ മാസദണ്ഡങ്ങൾക്ക് വിധേയമായി മാസം 1500 രൂപ ക്ഷേമപെൻഷൻ നൽകാനാണ് തീരുമാനം. നേരത്തെ 2000 രൂപ വരെ ഇപിഎഫ് പെൻഷൻ കിട്ടുന്നവർക്കായിരുന്നു ഈ ആനുകൂല്യം. ക്ഷേമപെൻഷൻ നിലവിൽ മാസം 1400 രൂപ വാങ്ങുന്നവർക്ക് 1500 രൂപയാക്കി ഉത്തരവായി. 

4000 രൂപയ്ക്ക് മുകളിൽ ലഭിക്കുന്നവർക്ക് 600 രൂപ സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കും. നിലവിൽ 2000രൂപയിൽ കൂടുതൽ വാങ്ങുന്നവർക്ക് 600 രൂപയാണ് നൽകിയിരുന്നത്. എന്നാലിപ്പോൾ 4000 രൂപ വരെ എൻപിഎസ്, എക്സ് ഗ്രേഷ്യാ പെൻഷൻ ലഭിക്കുന്നവർക്കും സാമൂഹ്യ ക്ഷേമപെൻഷൻ പ്രതിമാസം 1500 രൂപയാക്കാനാണ് ധനവകുപ്പിന്റെ ഉത്തരവ്.  

എൺപത്തിയഞ്ചു വയസ്സുകഴിഞ്ഞവർ, എൺപത് ശതമാനത്തിലേറെ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ, സ്ഥിരമായി രോ​ഗശയ്യയിലായവർ, എന്നിവർക്ക് ആധാറില്ലാതെ എല്ലാത്തരം ക്ഷേമപെൻഷനുകളും ക്ഷേമനിധി ബോർഡുകളുടെ പെൻഷനും അനുവദിക്കാൻ സർക്കാർ ഉത്തരവായി. ഇവർ ​ഗസറ്റഡ് ഓഫീസർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റും ആധാർ എടുത്തിട്ടില്ലെന്ന സത്യവാങ്മൂലവും ‌നൽകണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com