പ്ലസ്ടു കോഴക്കേസ്; കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യും; ലീഗ് നേതാക്കളുടെ മൊഴിയെടുക്കുമെന്ന് വിജിലന്‍സ്

പ്ലസ് ടു കോഴക്കേസില്‍ കെ എം ഷാജിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
കെ എം ഷാജി/ഫയല്‍ ചിത്രം
കെ എം ഷാജി/ഫയല്‍ ചിത്രം

കണ്ണൂര്‍: പ്ലസ് ടു കോഴക്കേസില്‍ കെ എം ഷാജിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചു. ഷാജിക്ക് പറയാനുള്ളത് കേള്‍ക്കുക മാത്രമാണ് ചെയ്തതെന്ന് വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് പറഞ്ഞു. ഷാജിയുടെ മൊഴി വിശദമായി പരിശോധിക്കുമെന്നും ലീഗിന്റെ സംസ്ഥാന നേതാക്കളുടെ അടക്കം മൊഴി രേഖപ്പെടുത്തുമെന്നും വിജിലന്‍സ് പറഞ്ഞു.

വിജിലന്‍സിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയെന്ന് കെ എം ഷാജി വ്യക്തമാക്കി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ കേസ് നീട്ടി കൊണ്ടുപോകാനാണ് വിജിലന്‍സിന്റെ ശ്രമം. അറസ്റ്റ് ചെയ്താലും ഭയമില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

2014ല്‍ യുഡിഎഫ് സര്‍ക്കാകരിന്റെ കാലത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ വേണ്ടി 25 ലക്ഷം രൂപ കോഴ വാങ്ങിയ കേസിലാണ് കെഎം ഷാജിയെ ചോദ്യം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com