ഫോട്ടോ ഷൂട്ടിനായി ആറ്റിൽ ഇറങ്ങി; സഹോദരിയുടെ കൺമുന്നിൽ വച്ച് 14കാരൻ മുങ്ങി മരിച്ചു

ഫോട്ടോ ഷൂട്ടിനായി ആറ്റിൽ ഇറങ്ങി; സഹോദരിയുടെ കൺമുന്നിൽ വച്ച് 14കാരൻ മുങ്ങി മരിച്ചു
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

കൊല്ലം: ഫോട്ടോ ഷൂട്ടിനായി ആറ്റിൽ ഇറങ്ങിയ 14കാരൻ മുങ്ങി മരിച്ചു. കൊല്ലത്ത് കുണ്ടുമണിലാണ് അപകടം. ഇരട്ട സഹോദരിയുടെ കൺമുന്നിൽ വച്ചാണ് 14കാരൻ മരിച്ചത്. കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അരുൺ ആണ് മരിച്ചത്.  ഫോട്ടോ എടുക്കാൻ കുട്ടികളെ കൂട്ടിക്കൊണ്ടു വന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉച്ചക്ക് രണ്ട് മണിയോടെ കുണ്ടുമൺ ആറ്റിലായിരുന്നു സംഭവം. ഉച്ചക്ക് 12 മണിയോടെ കുണ്ടുമൺ പാലത്തിനടുത്ത് സഹോദരിയായ അലീന, അയൽവാസിയായ കണ്ണൻ, തഴുത്തല സ്വദേശിയായ സിബിൻ എന്നിവരൊടൊപ്പം എത്തിയ അരുൺ, കണ്ണനൊടൊപ്പം ആറ്റിൽ ഇറങ്ങി. പിന്നീട് ഫോട്ടോ എടുക്കുന്നതിനിടെ അരുണും, കണ്ണനും കയത്തിൽപ്പെടുകയായിരുന്നു. 

ഇവരുടെ ഫോട്ടോ എടുത്തു കൊണ്ടിരുന്ന സിബിൻറെയും പാലത്തിനടുത്ത് നിൽക്കുകയായിരുന്ന സഹോദരിയുടെയും നിലവിളി കേട്ട് ഓടി കൂടിയവർ ചേർന്ന് കണ്ണനെ രക്ഷപെടുത്തിയെങ്കിലും അരുണിനെ കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും സ്കൂൂബാ ടീമും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അരുണിന്റെ മൃതദേഹം കണ്ടെടുത്തത്. 

മരിച്ച അരുണും അലീനയും ഇരട്ടകളായിരുന്നു. അരുൺ മുങ്ങി പോകുന്നതു കണ്ട് ബോധരഹിതയായ സഹോദരിയെയും നാട്ടുകാർ രക്ഷപെടുത്തിയ കണ്ണനേയും മീയണ്ണുരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷകൾ നൽകി. ഇവരെ ഫോട്ടോ എടുക്കുന്നതിനായി കൂട്ടികൊണ്ടു വന്നതഴുത്തല സ്വദേശി സിബിനെ കണ്ണനല്ലൂർ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.  രാവിലെ ഒൻപത് മണിയോടെയാണ് ഇവർ വീട്ടിൽ നിന്നു പോയതെന്ന് ബന്ധുക്കൾ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com