ട്രംപിന്റെ റോള്‍സ് റോയ്‌സ് ഫാന്റം സ്വന്തമാക്കാന്‍ ഒരുങ്ങി ബോബി ചെമ്മണൂര്‍; വില മൂന്ന് കോടി രൂപ
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2021 02:53 PM |
Last Updated: 11th January 2021 03:15 PM | A+A A- |

ബോബി ചെമണ്ണൂര്‍, റോള്‍സ് റോയ്‌സ് ഫാന്റം
കണ്ണൂര്‍: കാലാവധി പൂര്‍ത്തിയാകുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്‍പ് ഉപയോഗിച്ചിരുന്ന ആഢംബര കാറായ റോള്‍സ് റോയ്‌സ് ഫാന്റം സ്വന്തമാക്കാന്‍ ഒരുങ്ങി വ്യവസായി ബോബി ചെമ്മണൂര്‍. അമേരിക്കയുടെ 45-ാം പ്രസിഡന്റായി ചുമതലയേല്‍ക്കും വരെ ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡല്‍ ഫാന്റം സ്വന്തമാക്കാന്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന കാര്യം ബോബി ചെമ്മണൂര്‍
തന്നെയാണ് സമൂഹമാധ്യങ്ങളിലൂടെ അറിയിച്ചത്.
അമേരിക്കയിലെ ലേല വെബ് സൈറ്റായ മെകം ഓക്ഷന്‍സിന്റെ വെബ്‌സൈറ്റിലാണ് കാര്‍ ലേലത്തില്‍ വച്ചത്. പ്രസിഡന്റ് പദത്തിലെത്തും വരെ ഉപയോഗിച്ചിരുന്നതെങ്കിലും നിലവില്‍ ഈ കാറിന്റെ ഉടമസ്ഥന്‍ ട്രംപ് അല്ല. ആഡംബരത്തിന്റെ അവസാനവാക്കായി വിശേഷിപ്പിക്കുന്ന, ദശാബ്ദത്തിലേറെ പഴക്കമുള്ള ഈ ഫാന്റത്തിന് മൂന്ന് കോടി രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
റോള്‍സ് റോയ്‌സ് ഫാന്റം ശ്രേണിയിലെ തന്നെ ആഡംബര വകഭേദമെന്നു തോന്നിക്കുന്ന, തിയറ്റര്‍ പാക്കേജും സ്റ്റാര്‍ ലൈറ്റ് ഹെഡ്‌ലൈനറും ഇലക്ട്രോണിക് കര്‍ട്ടനുമെല്ലാം സഹിതമെത്തുന്ന കാര്‍ ഇതുവരെ 56,700 മൈല്‍(91,249 കിലോമീറ്റര്‍) ഓടിയിട്ടിട്ടുണ്ട്. 2010ല്‍ ആകെ 537 ഫാന്റം കാറുകളാണു റോള്‍സ് റോയ്‌സ് നിര്‍മിച്ചിരുന്നത്. കാറിനു കരുത്തേകുന്നത് 6.75 ലീറ്റര്‍, വി 12 എന്‍ജിനാണ്. മികച്ച സുരക്ഷ ഉറപ്പാക്കാന്‍ മുന്‍സീറ്റ് യാത്രികര്‍ക്കു പുറമെ സൈഡ് എയര്‍ ബാഗുകളും കര്‍ട്ടന്‍ എയര്‍ബാഗുകളും കാറിലുണ്ട്.