മദ്യവിലവര്‍ധനയില്‍ നൂറ് കോടിയുടെ അഴിമതി; ലക്ഷ്യം ഫണ്ടുണ്ടാക്കല്‍; പിന്നില്‍ എകെജി സെന്ററിലെ ബുദ്ധികേന്ദ്രങ്ങളെന്ന് ചെന്നിത്തല

ബെവ്‌കോയെ കൊണ്ട് ആവശ്യം ഉന്നയിപ്പിച്ചത് എകെജി സെന്ററിലെ ബുദ്ധികേന്ദ്രങ്ങളാണെന്നും ചെന്നിത്തല
രമേശ് ചെന്നിത്തല /ഫയല്‍ ചിത്രം
രമേശ് ചെന്നിത്തല /ഫയല്‍ ചിത്രം


തിരുവനന്തപുരം: മദ്യവില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ നൂറ് കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യക്കമ്പനികള്‍ക്ക് അനധികൃതമായി ലാഭമുണ്ടാക്കാനാണ് മദ്യവിലവര്‍ധനയെന്നും ബെവ്‌കോയുടെ ആവശ്യത്തിന് പിന്നില്‍ സിപിഎമ്മാണെന്നും  ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന്റെ തീരുമാനം ഡിസ്റ്റിലറി കമ്പനികള്‍ക്ക് അനര്‍ഹമായ ലാഭം നേടാന്‍ സഹായിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ബെവ്‌കോയെ കൊണ്ട് ആവശ്യം ഉന്നയിപ്പിച്ചത് എകെജി സെന്ററിലെ ബുദ്ധികേന്ദ്രങ്ങളാണെന്നും ചെന്നിത്തല പറഞ്ഞു. 

അതേസമയം പ്രതിപക്ഷ നേതാവിന്റെ ആരോപണം പുകമറയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം പുകമറ സൃഷ്ടിച്ച് സ്വയം അപഹാസ്യരാകുന്നുവെന്നും  മുഖ്യമന്ത്രി തിരിച്ചടിച്ചു. യുഡിഎഫ് നടത്തിയ കുംഭകോണങ്ങളുടെ കുംഭമേള ജനം മറന്നിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

966 കോടി അധികവരുമാസം ആണ് ഉണ്ടാകുകയെന്ന് എക്‌സൈസ് മന്ത്രി പറഞ്ഞു. വിലവര്‍ധന ആവശ്യപ്പെട്ട് ആരും തന്നെ വന്ന് കണ്ടിട്ടില്ല. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ച സാഹചര്യത്തിലാണ് മദ്യവില കൂട്ടാന്‍ തീരുമാനിച്ചത്. അഴിമതി ആരോപിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആണ്. സര്‍ക്കാരിന് 957 കോടി രൂപയും ബെവ്കോയ്ക്ക് 9 കോടിയും അധികവരുമാനം ലഭിക്കുമെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com