കൊറോണയ്‌ക്കെതിരെ പോരാടി വിജയിക്കുമെന്ന് ധനമന്ത്രി, ബജറ്റ് അവതരണം തുടങ്ങി 

കോവിഡ് വ്യാപനത്തിനിടയിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു എന്ന് ധനമന്ത്രി തോമസ് ഐസക്
തോമസ് ഐസക്, ടെലിവിഷന്‍ ചിത്രം
തോമസ് ഐസക്, ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിനിടയിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം  പകര്‍ന്നു എന്ന് ധനമന്ത്രി തോമസ് ഐസക്. കൊറോണയ്‌ക്കെതിരെ പോരാടി വിജയിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.

 ഈ സര്‍ക്കാരിന്റെ ആറാം ബജറ്റാണിത്.  പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. ധനമന്ത്രി തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തേതും. തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ ബജറ്റില്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. 

കോവിഡ് തുറന്നിടുന്ന സാധ്യതകൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. തൊഴിൽ വൈദ​ഗ്ധ്യം പ്രയോജനപ്പെടുത്താൻ കിഫ്ബിക്ക് സമാനമായ സംരംഭം തുടങ്ങും. സാമ്പത്തിക വളർച്ചയും സാമൂഹിക നീതിയും ഉറപ്പാക്കുമെന്നും ബജറ്റ് അവതരണത്തിന് മുമ്പ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ടാകും.  സര്‍ക്കാര്‍ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ല. ക്ഷേമപെന്‍ഷന്‍ 100 രൂപ കൂടി കൂട്ടും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com