ദുബായിലാണ്, വിചാരണ മാറ്റിവെക്കണമെന്ന് ബിനോയ് കോടിയേരി ; എതിർത്ത് യുവതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2021 08:33 AM  |  

Last Updated: 16th January 2021 08:33 AM  |   A+A-   |  

binoy-kodiyeri

 

മുംബൈ:  വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വിചാരണ മാറ്റിവയ്ക്കണമെന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ അപേക്ഷയെ എതിർത്ത് പരാതിക്കാരി. അപേക്ഷ അംഗീകരിക്കരുതെന്ന് അഭ്യർത്ഥിച്ച് യുവതി മുംബൈ ദിൻഡോഷി കോടതിയിൽ എഴുതി നൽകി. 

ബിഹാർ സ്വദേശിനിയായ പരാതിക്കാരിയുടെ അഭിഭാഷകൻ അബ്ബാസ് മുക്ത്യാർ ആണ് ഇക്കാര്യം അറിയിച്ചത്. കേസ് 19ന് പരിഗണിക്കും. 21നു വിചാരണ ആരംഭിക്കാനിരിക്കെയാണ് താൻ ദുബായിലാണെന്നും നടപടികൾ മൂന്ന് ആഴ്ച മാറ്റിവയ്ക്കണമെന്നും അഭ്യർഥിച്ച് ബിനോയ് കോടതിയെ സമീപിച്ചത്. 

കഴിഞ്ഞ മാസം 15നാണ് കേസിൽ പൊലീസ് കോടതിയിൽ  കുറ്റപത്രം സമർപ്പിച്ചത്. ലൈംഗിക പീഡനം, വഞ്ചന, അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയടക്കമുള്ള ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. മകന്റെ പിതൃത്വം തെളിയിക്കുന്നതിനായി ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധന നടത്തിയിരുന്നു.