നവംബറിലെ സൗജന്യ കിറ്റ് ഇന്നു കൂടി

ഏഷ്യയിലെ ഏറ്റവും വലിയ പൊതുവിതരണ ശൃംഖലയായി സപ്ലൈകോയെ  മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന്  ഭക്ഷ്യമന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ സൗജന്യ ഭക്ഷ്യകിറ്റ് ഇന്നു കൂടി വാങ്ങാവുന്നതാണെന്ന് സപ്ലൈകോ അറിയിച്ചു. നേരത്തെ നവംബര്‍ മാസത്തെ കിറ്റ് ഈ മാസം ഒമ്പതാം തീയതി അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

പിന്നീട് ഈ തീയതി ഇന്നു വരെ ( ജനുവരി 16 ) നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ മാസത്തെ കിറ്റും ഇന്നു കൂടി ലഭിക്കും. 

ഏഷ്യയിലെ ഏറ്റവും വലിയ പൊതുവിതരണ ശൃംഖലയായി സപ്ലൈകോയെ  മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന്  ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത്  86 ലക്ഷം കിറ്റുകളാണ് വിതരണം ചെയ്തത്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും, അതിഥി തൊഴിലാളികള്‍ക്കും കിറ്റുകള്‍ നല്‍കി. 

14 സബ്‌സിഡി സാധനങ്ങള്‍ 2012ലെ വിലയ്ക്ക് തന്നെയാണ് ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് സുഭിക്ഷമായി കഴിയാനുള്ള അവസരം ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചു. വിലക്കയറ്റം പിടിച്ചു നിര്‍ത്തി ഗവണ്‍മെന്റ് വാഗ്ദാനം പാലിച്ചുവെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com