ശബരീനാഥന്‍ വെള്ളിമൂങ്ങയിലെ മാമച്ചന്‍, ഘടകകക്ഷികളുടെ രക്തമൂറ്റി ചീര്‍ത്ത കുളയട്ട; യൂത്ത് ലീഗ് പ്രമേയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2021 02:47 PM  |  

Last Updated: 16th January 2021 02:47 PM  |   A+A-   |  

Sabarinathan

ശബരീനാഥന്‍ /ഫയല്‍

 

തിരുവനന്തപുരം: അരുവിക്കര എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെഎസ് ശബരീനാഥനെതിരെ രൂക്ഷവിമര്‍ശവുമായി യൂത്ത് ലീഗ് പ്രമേയം. ശബരീനാഥന്‍ വെള്ളിമൂങ്ങ സിനിമയിലെ മാമച്ചനെപ്പോലെയാണെന്നും ഘടകകക്ഷികളുടെ രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണെന്നും യൂത്ത് ലീഗ് പൂവച്ചല്‍ മണ്ഡലം കമ്മിറ്റി പ്രമേയത്തില്‍ വിമര്‍ശിക്കുന്നു. 

ശബരീനാഥന്റേത് ഏകാധിപത്യ ശൈലിയാണെന്ന് പ്രമേയം പറയുന്നു. യുഡിഎഫ് ഘടകകക്ഷികളുടെ ചോരയും നീരും ഊറ്റിക്കുടിച്ച് വീര്‍ത്ത കുളയട്ടയാണ്. വര്‍ഗീയ കക്ഷികളെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്ന ശബരീനാഥന്‍ മതേതര കാഴ്ചപ്പാടുള്ള കോണ്‍ഗ്രസിന് ചേര്‍ന്നയാളാണോ എന്ന് പരിശോധിക്കണം- പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

പിന്തുടര്‍ച്ചവകാശികളെ വാഴിക്കാന്‍ കോണ്‍ഗ്രസ് ഇനിയും തീരുമാനിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും. ശബരീനാഥനെ അരുവിക്കരയില്‍ നിന്ന് തിരിച്ച് വിളിക്കാനും മത്സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്താനും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും ആവശ്യം പ്രമേയത്തിലുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷിയായ മുസ്ലിം ലീഗിനെ പരിഗണിക്കാതെ പൂവച്ചല്‍ പഞ്ചായത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച പശ്ചാത്തലത്തിലാണ് വിമര്‍ശനം.