വെള്ളക്കരം കൂട്ടണം, മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടിയും നികുതിയും 50ശതമാനം വര്‍ധിപ്പിക്കണം; പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റിയുടെ ശുപാര്‍ശ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2021 07:39 AM  |  

Last Updated: 17th January 2021 07:39 AM  |   A+A-   |  

water tax

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വെള്ളക്കരം കൂട്ടണമെന്ന് പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. ജല വിതരണത്തിനായി ചെലവാകുന്ന തുകയെങ്കിലും തിരികെ കിട്ടുന്ന തരത്തില്‍ വെള്ളക്കരം കൂട്ടണമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്.

എയ്ഡഡ് സ്‌കൂളുകള്‍ സര്‍ക്കാരിനു മേല്‍ സൃഷ്ടിക്കുന്ന അമിത സാമ്പത്തികഭാരം നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മാണം വേണമെന്നും  പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. ജീവനക്കാരെ പുനര്‍വിന്യസിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന കെട്ടിട നികുതി അടക്കമുള്ളവ പരിഷ്‌കരിക്കണം. ഇന്ധന നികുതി വര്‍ധിപ്പിക്കണം. ഭൂമിയുടെ ന്യായവില കൂട്ടി രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാംപ് ഡ്യൂട്ടിയും കുറയ്ക്കാം.

മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടിയും നികുതിയും 50ശതമാനം വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.ലോട്ടറി ഒഴികെയുള്ള നികുതി ഇതര വരുമാന ഇനങ്ങളില്‍ 5% വര്‍ധന നടപ്പാക്കാമെന്നും ഡോ. ഡി നാരായണ ചെയര്‍മാനും ഡോ. നിര്‍മല പദ്മനാഭന്‍, ഡോ. ഡി ഷൈജന്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റി ശുപാര്‍ശ ചെയ്തു.