ഉദ്യോ​ഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്; പിഎസ്‌സി പ്രാഥമിക പരീക്ഷ ഫെബ്രുവരി 20 മുതൽ; 10 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

ഉദ്യോ​ഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്; പിഎസ്‌സി പ്രാഥമിക പരീക്ഷ ഫെബ്രുവരി 20 മുതൽ; 10 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: എസ്എസ്എൽസി തല പ്രാഥമിക പരീക്ഷ നാല് ഘട്ടമായി നടത്താൻ പിഎസ്‌സി തീരുമാനം. ഫെബ്രുവരി 20, 25, മാർച്ച് ആറ്, 13 തീയതികളിലായി പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ മൂന്ന് ഘട്ടങ്ങളിൽ അഞ്ച് ലക്ഷം വീതം അപേക്ഷകർ പരീക്ഷയെഴുതും. അവസാന ഘട്ടത്തിൽ മൂന്ന് ലക്ഷം പേർക്കാണ് പരീക്ഷ നടത്തുന്നത്. 

പത്താം ക്ലാസ് വരെ യോഗ്യതയുള്ള 192 തസ്തികകൾക്ക് അപേക്ഷിച്ച 18 ലക്ഷം പേർക്കാണ് പ്രാഥമിക പരീക്ഷ നടത്തുന്നത്. ഇതിൽ വിജയിക്കുന്നവർ ഓരോ തസ്തികയ്ക്കുമായി പ്രത്യേകം നടത്തുന്ന മുഖ്യ പരീക്ഷ എഴുതണം. ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആയിരിക്കും മുഖ്യപരീക്ഷ.

ഫെബ്രുവരി 10 മുതൽ ഉദ്യോഗാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു തുടങ്ങാം. ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷാ സമയം. പരീക്ഷാ തീയതി, പരീക്ഷാ കേന്ദ്രം തുടങ്ങിയ വിശദാംശങ്ങൾ അഡ്മിഷൻ ടിക്കറ്റിലുണ്ടാകും. കൂടുതൽ വിവരങ്ങൾ www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com