വാളയാര്‍ കേസ് അന്വേഷണത്തിന് പ്രത്യേകസംഘം; നിശാന്തിനി ഐപിഎസ് നേതൃത്വം നല്‍കും

ക്രൈംബ്രാഞ്ച് എസ്പി എസ് രാജു, ഡിസിപി ഹേമലത എന്നിവരാണ് മറ്റ് അംഗങ്ങള്‍
ആര്‍ നിശാന്തിനി ഐപിഎസ്‌/ ഫോട്ടോ ഫെയ്‌സ്ബുക്ക്‌
ആര്‍ നിശാന്തിനി ഐപിഎസ്‌/ ഫോട്ടോ ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: വാളയാര്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. നിശാന്തിനി ഐപിഎസ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കും. ക്രൈംബ്രാഞ്ച് എസ്പി എസ് രാജു, ഡിസിപി ഹേമലത എന്നിവരാണ് മറ്റ് അംഗങ്ങള്‍.

തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണ നാളെ പാലക്കാട് പോക്‌സോ കോടതിയില്‍ അപേക്ഷ നല്‍കും. കേസ് ഡയറി ഉള്‍പ്പടെ പുതിയ സംഘത്തിന് നല്‍കിയതായി പാലക്കാട്  എസ്പി പറഞ്ഞു.

കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരന്നു കേസില്‍ പുനര്‍ വിചാരണ വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെയും അപ്പീല്‍ പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. കേസ് പുനര്‍ വിചാരണ ചെയ്യാന്‍ പോക്‌സോ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി പുതിയ സംഘം രൂപികരിച്ചത്.

വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പോക്‌സോ കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അപ്പീലിന്മേലുള്ള വാദത്തിനിടെ സര്‍ക്കാര്‍ തുറന്നു സമ്മതിച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികള്‍. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാര്‍ എന്നിവരാണ് പ്രധാന പ്രതികള്‍. ഇതില്‍ പ്രദീപ് കുമാര്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു.

വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷംകൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരി- മാര്‍ച്ച് മാസങ്ങളിലായിരുന്നു പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com