ഒരു ദിവസം രണ്ട് മുട്ട!; താരമായി നെടുംകുന്നത്തെ പിടക്കോഴി

എല്ലാ കോഴികളും ദിവസേന  ഒരു മുട്ടയിടുമ്പോള്‍ ഇവള്‍ നല്‍കുന്നത് രണ്ട് മുട്ട
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നെടുംകുന്നം: വട്ടക്കാവ് വടക്കേപുതുവേലില്‍ റെജി ജോസറിന്റെ പിടക്കോഴിയാണ് ഇപ്പോള്‍ നാട്ടിലെ താരം. എല്ലാ കോഴികളും ദിവസേന  ഒരു മുട്ടയിടുമ്പോള്‍ ഇവള്‍ നല്‍കുന്നത് രണ്ട് മുട്ട.

കഴിഞ്ഞ ഒരാഴ്ചയായി ഒരു ദിവസം രണ്ട് മുട്ടയാണ് ഈ പിടക്കോഴി ഇടുന്നത്. സംഭവം നാട്ടിലറിഞ്ഞതോടെ താരവുമായി. മൂന്ന് പിട കോഴികളാണ് റെജി ജോസഫിന്റെ വീട്ടിലുള്ളത്. എന്നാല്‍ ദിവസവും നാല് മുട്ടകള്‍ വീതം കണ്ടതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്.

സംശയം തോന്നിയ വീട്ടുകാര്‍ നിരീക്ഷിച്ചപ്പോഴാണ് ഒരു ദിവസം ഇവള്‍ രണ്ട് മുട്ടയിടുന്നത് ശ്രദ്ധിച്ചത്. രണ്ട് മുട്ടയും തമ്മിലുള്ള വലിപ്പത്തില്‍ ചെറിയ വ്യത്യാസം ഉണ്ട്. എന്നാല്‍ സ്വാദ് ഒരുപോലെയാണെന്ന് വീട്ടുകാര്‍ പറയുന്നു. 5 വര്‍ഷം മുന്‍പ് ഇദ്ദേഹത്തിന്റെ മകള്‍ക്ക് സ്‌കൂളില്‍ നിന്നും ലഭിച്ചതാണ് ഈ നാടന്‍ ഇനം പിടക്കോഴി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com