ആറും ഒന്‍പതും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ചത് ആറുമാസം; 65കാരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2021 07:33 PM  |  

Last Updated: 21st January 2021 07:33 PM  |   A+A-   |  

Man Arrested For rape

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മുരുക്കുംപുഴയില്‍ ആറും ഒന്‍പതും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ 65കാരന്‍ അറസ്റ്റില്‍. മുരുക്കുംപുഴ സ്വദേശി വിക്രമനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുത്തശ്ശിയോടൊപ്പം വാടക വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. 

വീട്ടില്‍ സഹായത്തിനായി വന്നിരുന്ന വിക്രമന്‍, മുത്തശ്ശി പുറത്തുപോകുന്ന സമയത്താണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത്. നാല് മാസത്തോളമായി പീഡനം തുടര്‍ന്നുവരികയായിരുന്നു. ഭയം കാരണം പെണ്‍കുട്ടികള്‍ വിവരം ആരോടും പറഞ്ഞിരുന്നില്ല. 

അടുത്തിടെ കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അയല്‍ക്കാരാണ് വിവരം ചൈല്‍ഡ് ലൈനിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങില്‍ കുട്ടികള്‍ പീഡനം വെളിപ്പെടുത്തുകയായിരുന്നു. ഇതനുസരിച്ച് ചൈല്‍ഡ് ലൈന്‍ മുരുക്കുംപുഴ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിട്ടുണ്ട്.