ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം 28ന്; പ്രധാനമന്ത്രി എത്തില്ല; മുഖ്യമന്ത്രിയും ഗഡ്കരിയും ചേര്‍ന്ന് നാടിന് സമര്‍പ്പിക്കും

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗ്ഡകരിയും ചേര്‍ന്ന് ബൈപ്പാസ് ഉദ്ഘാടനം നിര്‍വഹിക്കും
ആലപ്പുഴ ബൈപ്പാസില്‍ ഭാരപരിശോധന നടത്തുന്നു/ മന്ത്രി ജി സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം
ആലപ്പുഴ ബൈപ്പാസില്‍ ഭാരപരിശോധന നടത്തുന്നു/ മന്ത്രി ജി സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗ്ഡകരിയും ചേര്‍ന്ന് ബൈപ്പാസ് ഉദ്ഘാടനം നിര്‍വഹിക്കും. നിലവില്‍ ബൈപ്പാസിന്റെ ഭാരപരിശോധന  നടന്നുവരികയാണ്. 

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി താതപര്യം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വരവ് വൈകുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയും നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. 

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഫെബ്രുവരി അഞ്ചിന് മുന്‍പ് ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരൂമാനിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com