പുലര്‍ച്ചെ വാതിലില്‍ മുട്ടല്‍, കള്ളനെന്ന് കരുതി അയല്‍ക്കാര്‍ വീട് വളഞ്ഞു; പക്ഷേ...

കള്ളനാണെന്ന് കരുത് മാടസ്വാമി 300 മീറ്റർ അകലെ താമസിക്കുന്ന ബന്ധുക്കളെ വിളിച്ചു പറഞ്ഞു. കള്ളനെ പിടിക്കാൻ എത്തിയ സംഘത്തിന് മുൻപിൽ വന്ന് നിന്നത് കാട്ടാനയും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മൂന്നാർ:  മൂന്നാർ കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനിലെ കന്നിയമ്മൻ ക്ഷേത്രത്തിന് സമീപം ലായത്തിൽ താമസിക്കുന്ന മാടസ്വാമിയുടെ വീടിന്റെ അടുക്കളയിൽ ആരോ മുട്ടുന്നത് പോലെയുള്ള ശബ്ദമാണ് ബുധനാഴ്ച പുലർച്ചെയോടെ കേട്ടത്. കള്ളനാണെന്ന് കരുത് മാടസ്വാമി 300 മീറ്റർ അകലെ താമസിക്കുന്ന ബന്ധുക്കളെ വിളിച്ചു പറഞ്ഞു. കള്ളനെ പിടിക്കാൻ എത്തിയ സംഘത്തിന് മുൻപിൽ വന്ന് നിന്നത് കാട്ടാനയും.

കള്ളനെ കയ്യോടെ പിടികൂടാൻ വടികളുമായെത്തിയ സംഘം  കാട്ടാനയെ കണ്ടതോടെ തിരിഞ്ഞോടി. അയൽവാസികളും ബന്ധുക്കളും ചേർന്ന് ആയുധങ്ങളുമായി  മാടസ്വാമിയുടെ വീട് വളയുകയായിരുന്നു. ഇതിനിടെ പിന്നിലൂടെ കള്ളനെ കയ്യോടെ പിടിക്കാൻ എത്തിയവരാണ് അടുക്കള ഭാഗത്ത് കള്ളനല്ല കാട്ടാനയാണെന്ന് കണ്ടത്.  രാത്രി 10 മണിയോടെ എത്തിയ രണ്ട് ആനകൾ അടങ്ങിയ സംഘം കുട്ടി, മരിയസെൽവം എന്നിവരുടെ വീടിനോട് ചേർന്നുള്ള ഷെഡുകളും കന്നിയമ്മൻ ക്ഷേത്രത്തിന്റെ ഷെഡും തകർത്തു. പകലും  തേയിലത്തോട്ടത്തിൽ മേഞ്ഞു നടക്കുകയുമായിരുന്നു ആനക്കൂട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com