ആനയുടെ ചവിട്ടേറ്റത് നെഞ്ചില്‍; തലയുടെ പിന്‍ഭാഗത്തും ശരീരത്തിലും ചതവുകള്‍; ഷഹാനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2021 05:31 PM  |  

Last Updated: 24th January 2021 05:31 PM  |   A+A-   |  

shahana

ഷഹാന ഫോട്ടോ ഫെയ്‌സ്ബുക്ക്

 

മേപ്പാടി: വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശിനിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ത്തിയായി. ഷഹാനയുടെ ആന്തരികാവയങ്ങള്‍ ഗുരുതരമായി പരിക്കേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആനയുടെ ചവിട്ടേറ്റത് നെഞ്ചിലെന്ന് പ്രാഥമിക നിഗമനം. തലയുടെ പിന്‍ഭാഗത്തും ശരീരത്തിലും ഒട്ടേറെ ചതവുകള്‍ പറ്റിയതായും പോസ്റ്റ്്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു

ഷഹാനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മേപ്പാടി എളമ്പിലേരിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുമ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്. 

ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റില്‍ താമസിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ശൗചാലയത്തില്‍ പോയി മടങ്ങുമ്പോള്‍ ആനയുടെ ചിന്നം വിളികേട്ട് ഓടുമ്പോള്‍ തട്ടിവീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.