108 ആംബുലന്‍സിലെ നഴ്‌സിനെ അപമാനിക്കാന്‍ ശ്രമം; 43കാരന്‍ റിമാന്‍ഡില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2021 05:13 PM  |  

Last Updated: 25th January 2021 05:13 PM  |   A+A-   |  

arrest- Kidnapping drama

പ്രതീകാത്മക ചിത്രം

 

മലപ്പുറം: 108 ആബുലന്‍സിലെ വനിതാ ജീവനക്കാരിയായ നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു. അമ്മിനിക്കാട് ചെമ്മലശ്ശേരി ഹനീഫയെയാണ് പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം.ജീവനക്കാരിയുടെ  പരാതിയെ തുടര്‍ന്നാണ് നടപടി. 

പെരിന്തല്‍മണ്ണയില്‍ സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സിലെ താല്‍ക്കാലിക ജീവനക്കാരിയാണ് നഴ്‌സ്. ആംബുലന്‍സ് ശുചീകരിക്കുന്ന സമയത്ത് വീഡിയോ എടുക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുകയും വാക്കേറ്റം പിന്നീട് കയ്യേറ്റത്തിലെത്തുകയായിരുന്നു.