ഇനി രണ്ടേകാല്‍ ലിറ്ററിന്റെ കുപ്പികളും; മദ്യവില്‍പ്പനയില്‍ മാറ്റം വരുത്തി ബെവ്‌കോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2021 04:21 PM  |  

Last Updated: 27th January 2021 04:23 PM  |   A+A-   |  

liquor_1

മദ്യപാനം ആരോഗ്യത്തിന് ഹാനികരം

 

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ മാറ്റത്തിന് ഒരുങ്ങി ബിവറേജസ് കോര്‍പറേഷന്‍. ഇനിമുതല്‍ രണ്ടേകാല്‍ ലിറ്ററിന്റെയും ഒന്നര ലിറ്ററിന്റെയും ബോട്ടിലുകളില്‍ മദ്യം വില്‍പ്പനക്കെത്തും. ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് ബോട്ടിലുകള്‍ പൂര്‍ണമായും ഒഴിവാക്കും.  പുതുക്കിയ മദ്യവില ഫെബ്രുവരി 1 മുതല്‍ നിലവില്‍ വരും. 

വിതരണക്കാര്‍ക്ക് ഇത് സംബന്ധിച്ച കത്ത് ബെവ്‌കോ നല്‍കിക്കഴിഞ്ഞു. വിതരണത്തിന് കരാറുള്ളവര്‍ക്ക് ഫെബ്രുവരി 1 മുതല്‍ വലിയ ബോട്ടലുകളില്‍ മദ്യം വില്‍പ്പനക്ക് എത്തിക്കാം. 

വലിയ ബോട്ടിലുകളില്‍ മദ്യം വാങ്ങുന്നതോടെ വില്‍പ്പനശാലകളില്‍ ആളുകള്‍ അടിക്കടി എത്തുന്ന സാഹചര്യവും തിരക്കും കുറയ്ക്കാനാകും. മദ്യവില കൂടുന്ന സാഹചര്യത്തില്‍ വലിയ ബോട്ടിലുകളില്‍ വാങ്ങുന്നത് ഉപഭോക്താക്കള്‍ക്ക് ലാഭമായിരിക്കും. ബെവ്‌കോയുടെ വരുമാനത്തില്‍ കാര്യമായി ഇടിവുണ്ടാവുകയുമില്ല. ഇതൊടോപ്പം ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ആദ്യ ഘട്ടമെന്ന നിലക്ക് ഫെബ്രുവരി 1 മുതല്‍ വിതരണത്തിനെത്തുന്ന 750 മില്ലി ലിറ്റര്‍ മദ്യം ചില്ലുകുപ്പികളില്‍ മാത്രമായിരിക്കും വില്‍ക്കുക. 

മദ്യത്തിന്റെ പുതുക്കിയ വില ഇങ്ങനെ:

ജവാന്‍ റം ഒരുലിറ്റര്‍ നിലവിലെ വില 560, പുതുക്കിയ വില 590, വര്‍ധന 30 രൂപ

ഓള്‍ഡ് പോര്‍ട്ട് റം ഒരുലിറ്റര്‍ നിലവിലെ വില 660, പുതുക്കിയ വില 710, വര്‍ധന 50 രൂപ

സ്മിര്‍നോഫ് വോഡ്ക ഒരുലിറ്റര്‍ നിലവിലെ വില 1730, പുതുക്കിയ വില 1800, വര്‍ധന 70രൂപ

ഓള്‍ഡ് മങ്ക് ലെജന്റ് ഒരുലിറ്റര്‍ നിലവിലെ വില 2020, പുതുക്കിയ വില 2110, വര്‍ധന 90 രൂപ

മാക്ഡവല്‍ ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 770, പുതുക്കിയ വില 820, വര്‍ധന 50 രൂപ

ഹണിബീ ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 770, പുതുക്കിയ വില 840, വര്‍ധന 70 രൂപ

മാന്‍ഷന്‍ ഹൗസ് ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 950, പുതുക്കിയ വില 1020, വര്‍ധന 70 രൂപ

മക്ഡവല്‍ സെലിബ്രേഷന്‍ ലക്ഷ്വറി റം ഒരുലിറ്റര്‍ നിലവിലെ വില 710, പുതുക്കിയ വില 760, വര്‍ധന 50 രൂപ

വൈറ്റ് മിസ്ചീഫ് ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 770, പുതുക്കിയ വില 840, വര്‍ധന 70 രൂപ

8 പിഎം ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 690, പുതുക്കിയ വില 740, വര്‍ധന 50 രൂപ

റോയല്‍ ആംസ് ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 890, പുതുക്കിയ വില 950, വര്‍ധന 60 രൂപ

ഓള്‍ഡ് അഡ്മിറല്‍ ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 590, പുതുക്കിയ വില 640, വര്‍ധന 50 രൂപ

മലബാര്‍ ഹൗസ് ബ്രാന്‍ഡി അരലിറ്റര്‍ നിലവിലെ വില 390, പുതുക്കിയ വില 400, വര്‍ധന 10 രൂപ

ബിജോയിസ് ബ്രാന്‍ഡി അരലിറ്റര്‍ നിലവിലെ വില 390, പുതുക്കിയ വില 410, വര്‍ധന 20 രൂപ

ഡാഡി വില്‍സന്‍ റം അരലിറ്റര്‍ നിലവിലെ വില 400, പുതുക്കിയ വില 430, വര്‍ധന 30 രൂപ