അധ്യാപകര്‍ ജോലി ചെയ്യേണ്ടത് സ്‌കൂളില്‍; അവധിയെടുത്തവരുടെയും ഡെപ്യൂട്ടേഷനില്‍ പോയവരുടെ പട്ടിക പരിശോധിക്കും: മന്ത്രി വി ശിവന്‍കുട്ടി

അധ്യാപകര്‍ ജോലി ചെയ്യേണ്ടത് സ്‌കൂളില്‍; അവധിയെടുത്തവരുടെയും ഡെപ്യൂട്ടേഷനില്‍ പോയവരുടെ പട്ടിക പരിശോധിക്കും: മന്ത്രി വി ശിവന്‍കുട്ടി
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി/ഫയല്‍ ചിത്രം
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി/ഫയല്‍ ചിത്രം

തിരുവനന്തപുരം: അധ്യാപക തസ്തികയില്‍ നിയമനം ലഭിച്ചിട്ടും ദീര്‍ഘകാല അവധിയില്‍ പോയവരുടെയും സ്ഥിരമായി ഡെപ്യൂട്ടേഷനില്‍ പോയവരുടെയും പട്ടിക പരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ദീര്‍ഘകാല അവധിയിലോ സ്ഥിരമായി ഡെപ്യൂട്ടേഷനിലോ പോയവരുടെ പശ്ചാത്തലം പരിശോധിച്ച് തിരികെ അധ്യാപക തസ്തികയിലേക്ക് മാറാന്‍ ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

അരുവിക്കര ഗവര്‍മെന്റ് എച്ച് എസ് എസില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സ്‌കൂള്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന മൊബൈല്‍ ഫോണ്‍ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അധ്യാപകര്‍ സ്‌കൂളില്‍ തന്നെയാണ് ജോലി ചെയ്യേണ്ടത് എന്ന ഉത്തമ ബോധ്യമാണ് സര്‍ക്കാരിന് ഉള്ളത് എന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കി താമസിയാതെ ഓണ്‍ലൈന്‍ കഌസുകള്‍ ആരംഭിക്കാന്‍ ആണ് സര്‍ക്കാരിന്റെ പദ്ധതി. ഇതിന് സമൂഹത്തിന്റെ ഒന്നാകെയുള്ള പിന്തുണ മന്ത്രി അഭ്യര്‍ത്ഥിച്ചു. പഠനോപകരണം ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും ക്ലാസ് നഷ്ടമാകരുത് എന്നാണ് സര്‍ക്കാരിന്റെ നിലപാട് എന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com