കോവിഡിൽ അമ്മ മരിച്ച കുട്ടികളെ സംരക്ഷിക്കും: വീണാ ജോർജ് 

9 മാസം പ്രായമായ സഞ്ജനയെ സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡിൽ അമ്മയെയും മുത്തച്ഛനെയും നഷ്ടപ്പെട്ട 9 മാസം പ്രായമായ സഞ്ജനയെ സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സഞ്ജനയെ വനിതാ ശിശുവികസന വകുപ്പ് പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. 

മുത്തശ്ശി വൽസലയാണ് സഞ്ജനയെ ഇപ്പോൾ നോക്കുന്നത്. കുട്ടിയുടെ അമ്മ ജയന്തി ജൂൺ അഞ്ചിനാണ് മരിച്ചത്. ഒരാഴ്ചയ്ക്കു ശേഷം ജയന്തിയുടെ അച്ഛൻ ജയന്തനും മരിച്ചു. ഇരുവരുടേതും കോവിഡ് മരണമായിരുന്നു. സഹോദരൻ ജയപ്പൻറെ വീട്ടിലാണിപ്പോൾ വൽസലയും ബിരുദ വിദ്യാർഥിയായ മകൻ ജയകൃഷ്ണനും കൊച്ചുമകൾ സഞ്ജനയും കഴിയുന്നത്.

ഇടുക്കി കട്ടപ്പന ആനക്കുഴിയിലെ 3 കുട്ടികളെയും സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. വകുപ്പിലെ ഉദ്യോഗസ്ഥർ ഇവരുടെ വീട്ടുകാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു വരികയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com