ബെംഗളൂരുവിലേക്ക് മറ്റന്നാൾ മുതൽ കെഎസ്ആർടിസി സർവീസ് തുടങ്ങും 

യാത്രക്കാർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഒരു ഡോസ് വാക്സിൻ എടുത്തതിന്റെ രേഖയോ കരുതണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്. തിരുവനന്തപുരത്ത് നിന്ന് 11ന് വൈകിട്ടും, കണ്ണൂർ, കോഴിക്കോട് നിന്നുള്ള സർവീസുകൾ 12നുമാണ് ആരംഭിക്കുക. 

യാത്രക്കാർ കർണാടക സർക്കാരിന്റെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 72 മണിക്കൂർ മുൻപ് ആർടിപിസിആർ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഒരു ഡോസ് വാക്സിൻ എടുത്തതിന്റെ രേഖയോ കരുതണം. കോഴിക്കോട് , കണ്ണൂർ വഴിയാണ് ബെംഗളൂരുവിലേക്ക് സർവീസ്. കേരളത്തിൽ നിന്നുള്ള സർവീസിന് തമിഴ്നാട് അനുമതി നൽകാത്ത സാഹചര്യത്തിലാണിത്. 

അധിക സർവീസുകൾ വേണ്ടി വന്നാൽ യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് സജ്ജീകരണം ഒരുക്കും. സർവീസുകളുടെ സമയ വിവരവും ടിക്കറ്റുകളും http://www.online.keralartc.com എന്ന വെബ്‌സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി ബുക്ക് ചെയ്യാം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com