പഴയ നാണയങ്ങൾക്ക് പത്തിരട്ടി വില! തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പ്‌

നാണയങ്ങൾക്ക് വലിയ തുക വാ​ഗ്ദാനം ചെയ്തുള്ള സന്ദേശത്തിൽ നിന്നാണ് തട്ടിപ്പിന്റെ കളമൊരുങ്ങുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊച്ചി: പഴ‌യ നാണയങ്ങൾക്കും കറൻസികൾക്കും വൻ വില വാ​ഗ്ദാനം ചെയ്ത് നടക്കുന്ന തട്ടിപ്പിൽ ജാ​ഗ്രത വേണമെന്ന് പൊലീസ്. ബം​ഗളൂരുവിൽ ഇത്തരത്തിൽ നിരവധിപ്പേർക്ക് പണം നഷ്ടപ്പെട്ടെന്നും മലയാളികളും സൂക്ഷിക്കണമെന്ന് പൊലീസ് നിർദേശം നൽകി. 

സമൂഹമാധ്യമങ്ങളിലൂടെ അച്ചടി നിർത്തിയതും നിരോധിച്ചതുമായ നാണയങ്ങൾക്ക് വലിയ തുക വാ​ഗ്ദാനം ചെയ്തുള്ള സന്ദേശത്തിൽ നിന്നാണ് തട്ടിപ്പിന്റെ കളമൊരുങ്ങുന്നത്. ഇവ ഓൺലൈനിൽ ലേലം ചെയ്ത് വൻ തുക നേടാമെന്നാണ് പരസ്യത്തിൽ അറിയിക്കുക. ലേലത്തിൽ പങ്കെടുക്കാനായി ബന്ധപ്പെടുന്നവരോട് നടപടിക്രമങ്ങൾ അറിയിക്കുകയും ഒരു തുക ലഭിച്ചെന്ന് പറയുകയും ചെയ്യും. ഇതിനുപിന്നാലെയാണ് തട്ടിപ്പിനുള്ള ശ്രമം സംഘം തുടങ്ങുന്നത്. 

ലേലത്തിൽ ലഭിച്ച തുകയേക്കാൾ പത്തിരട്ടിയോളം അധികം വാ​ഗ്ദാനം ചെയ്ത് തട്ടിപ്പുകാർ ബന്ധപ്പെടും. ഇതിനു സമ്മതിച്ചാൽ ആദായ നികുതി അടയ്ക്കണമെന്ന കാരണം ചൂണ്ടിക്കാട്ടി മുൻകൂർ പണം ആവശ്യപ്പെടും. വലിയ തുക കിട്ടുമെന്ന പ്രതീക്ഷയിൽ പലരും നികുതിപ്പണം നൽകുമെങ്കിലും പിന്നീട് തട്ടിപ്പുകാർ മുങ്ങുന്നതാണ് പതിവ്. പഴക്കമേറിയ ചില ഇലക്ട്രോണിക് ഉപകരണങങൾക്കടക്കം ഇത്തരത്തിൽ വലിയ തുക വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com