ഇ പാസ് ഇല്ലാത്തവരെ അതിർത്തി കടത്തില്ല; നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട് 

തമിഴ്നാടിന്റെ ഇ പാസ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കേരളത്തിൽ സിക വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നിന്നുള്ളവർക്ക് ഇ പാസ് നിർബന്ധമാക്കി തമിഴ്നാട്. തമിഴ്നാടിന്റെ ഇ പാസ് ഇല്ലാത്തവരെ വാളയാര്‍, മീനാക്ഷിപുരം, പാറശാല അതിർത്തി കടത്തിവിടില്ല. 

ഇന്നലെ സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതോടെ കേരളത്തിൽ 15 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയിലെ ലാബുകളോട് സിക്ക സംശയമുള്ള കേസുകൾ റിപ്പോർട്ട് ചെയ്യാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. 

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഈ മാസം 19 വരെ നീട്ടി. ഏതാനും ഇളവുകളോടെയാണ് ലോക്ക്ഡൗൺ നീട്ടി ഉത്തരവിറക്കിയത്. കടകൾക്ക് ഇനി മുതൽ 9 മണി വരെ പ്രവർത്തിക്കാം. റസ്റ്ററന്റുകൾ, ചായക്കടകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവയ്ക്ക് പകുതി ആളുകളെ പ്രവേശിപ്പിച്ച് ഒൻപതു മണി വരെ തുറക്കാം. അന്തർ സംസ്ഥാന ബസുകൾ തുടങ്ങിയിട്ടില്ലെങ്കിലും പോണ്ടിച്ചേരിയിലേക്കു സർവീസ് തുടങ്ങുമെന്നും സർക്കാർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com