നേന്ത്രക്കുല‍യ്ക്ക് പ്രത്യേക കൗണ്ടർ; ഓണച്ചന്തകൾ ഓ​ഗസ്റ്റ് 11 മുതൽ തുടങ്ങും 

10 ദിവസം നീളുന്നതായിരിക്കും ഓണച്ചന്തകൾ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: അടുത്ത മാസം 11 മുതൽ സംസ്ഥാനത്ത് ഓണച്ചന്തകൾ പ്രവർത്തനം ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. തനതു കാർഷിക ഉത്പനങ്ങൾ കൂടുതൽ ഉൾപ്പെടുത്തി 10 ദിവസം നീളുന്നതായിരിക്കും ഓണച്ചന്തകൾ. നേന്ത്രക്കുല‍യ്ക്ക് പ്രത്യേക കൗണ്ടർ ഉണ്ടാകും.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ചന്തകൾ പ്രവർത്തിക്കും.140 നിയോജക മണ്ഡലങ്ങളിലെ ഓണച്ചന്തകൾ സപ്ലൈകോയുടെ വിൽപനശാ‍ലകൾ കേന്ദ്രീകരിച്ച് ഓ​ഗസ്റ്റ് 14ന് പ്രവർത്തനം തുടങ്ങും. 

 ഇത്തവണത്തെ സൗജന്യ ഓണ‍ക്കിറ്റിൽ ഏലയ്ക്ക, നെയ്യ്, കശുവണ്ടിപ്പരിപ്പ്, ഉണക്കലരി, ശർക്കരവരട്ടി എന്നിവ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ർഷകരുടെയും പൊതുമേഖല സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവരുടെ അഭ്യർ‍ഥന പരിഗണിച്ചാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com