മണ്ണാറശാല വലിയമ്മ സുഖമായിരിക്കുന്നു, മറിച്ചുള്ള വാർത്തകൾ വ്യാജം: ​കുടുംബം 

വലിയമ്മ മരിച്ചെന്ന രീതിയിൽ കഴിഞ്ഞ രണ്ട് ദിവസമായി വാർത്തകൾ പ്രചരിച്ചിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആലപ്പുഴ:  മണ്ണാറശാല വലിയമ്മയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് കുടുംബം. വലിയമ്മ മരിച്ചുവെന്ന രീതിയിൽ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വാർത്തകൾ പരക്കുന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ പ്രതികരണം. വാർത്ത ആരോ കെട്ടിച്ചമച്ചതാണെന്ന് മണ്ണാറശാല കുടുംബം പറഞ്ഞു. 

നിലവിൽ വലിയമ്മയുടെ ആരോഗ്യ സ്ഥിതിയിൽ പ്രശനങ്ങൾ ഇല്ലെന്നും മണ്ണാറശാല കുടുംബം അറിയിച്ചു. വ്യാജ പ്രചരണങ്ങൾ വിശ്വസിക്കരുതെന്നും കുടുംബം അഭ്യർത്ഥിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com