'രോ​ഗികളുടെ എണ്ണത്തിൽ വർധനവ്; മൂന്നാം തരംഗമാണോ എന്ന് പറയാനാവില്ല'- മുഖ്യമന്ത്രി

'രോ​ഗികളുടെ എണ്ണത്തിൽ വർധനവ്; മൂന്നാം തരംഗമാണോ എന്ന് പറയാനാവില്ല'- മുഖ്യമന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം സംബന്ധിച്ച് പഠനം നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ എല്ലാ ജില്ലയിലും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. അത് ഗൗരവമായി കാണേണ്ടതുണ്ട്. അത് മൂന്നാം തരംഗമാണോ എന്ന് പറയാനാവില്ല. കൂടുതൽ പഠനം നടത്തേണ്ടതുണ്ട്. അതീവ ജാഗ്രത വേണമെന്നും നേരത്തെയുള്ള ഡെൽറ്റ വകഭേദത്തിന് പുറമേ മറ്റേതെങ്കിലും വകഭേദം വന്നിട്ടുണ്ടോയെന്നതടക്കം പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതീവ ഗൗരവമായിട്ട് തന്നെ കാണേണ്ടതുണ്ട്. നല്ല രീതിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു പോകുക എന്നത് പരമപ്രധാനമാണ്. അതിന്റെ ഭാഗമായി സെക്ട്രൽ മജിസ്‌ട്രേറ്റുമാരടക്കം നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു. അതു തുടരാനാണ് തീരുമാനം.

സംസ്ഥാനത്ത് രോഗ വ്യാപനം ചിലയിടങ്ങളിൽ ക്ലസ്റ്ററുകളായിട്ടാണ് വരുന്നത്. അത് പ്രത്യേകമായി കണ്ട് കടുത്ത നിയന്ത്രണങ്ങളോടെ മൈക്രോ കൺടെയ്ൻമെന്റ് സോൺ നടപ്പാക്കും. എല്ലാവരും ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ഇന്നു ചേർന്ന അവലോകന യോഗം വിലയിരുത്തിയത്.

അതേസമയം വല്ലാതെ ആശങ്കപ്പെടേണ്ടതില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. രോഗികളാകുന്നവരുടെ എണ്ണം നമ്മുടെ ചികിത്സാ സൗകര്യത്തിന്റെ പരിധി കവിയുന്നത് ഒരു ഘട്ടത്തിലും എത്തിയിട്ടില്ല. അതാണ് നമ്മുടെ കരുത്ത്. സമൂഹ ജാഗ്രത പാലിക്കണം. ഒരാൾക്ക് രോഗം വന്നാൽ വീട്ടിൽ തന്നെ തുടരാൻ പാടില്ല എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com