ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ നാളെ മുതല്‍ 

തുല്യതാ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ നാളെ ആരംഭിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തുല്യതാ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ നാളെ ആരംഭിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകളാണ് തിങ്കളാഴ്ച ആരംഭിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

സംസ്ഥാനത്താകെ 26,300 പേരാണ് പരീക്ഷയെഴുതുന്നത്. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തില്‍ 12,423 പഠിതാക്കളും രണ്ടാം വര്‍ഷത്തില്‍ 13,877 വിദ്യാര്‍ഥികളും പരീക്ഷയെഴുതും .ഇതില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലെ 43 പേരും 16,568സ്ത്രീകളും 9,689പുരുഷന്‍മാരും ഉള്‍പ്പെടും. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്ററി പരീക്ഷാ വിഭാഗത്തിനാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതല.

പരീക്ഷ നടത്തിപ്പിനായി 164 സെന്ററുകളാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പ് സജ്ജമാക്കിയിട്ടുള്ളത്. കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് വിഷയങ്ങളിലാണ് തുല്യതാ പരീക്ഷ. ഈ മാഹാമാരിക്കാലത്തും പഠനപാതയില്‍ ഉറച്ചുനിന്ന് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ പഠിതാക്കള്‍ക്കും അഭിനന്ദനങ്ങളും ആശംസകളും നല്‍കുന്നുവെന്നും മികച്ച വിജയം കൈവരിക്കാന്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന ഏവര്‍ക്കുമാകട്ടെയെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com