ഐഎന്‍എല്‍ യോഗത്തില്‍ കൂട്ടത്തല്ല്;  പൊലീസ് അകമ്പടിയോടെ മന്ത്രി പുറത്തിറങ്ങി; ഹോട്ടലിന് പുറത്ത് സംഘടിച്ച് പ്രവര്‍ത്തകര്‍

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ദിവസം കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് കൊച്ചിയില്‍ നടന്ന ഐഎന്‍എല്‍ യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ക്കൂട്ടത്തല്ല്.
ഐഎന്‍എല്‍ യോഗത്തിനിടെ പ്രവത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍
ഐഎന്‍എല്‍ യോഗത്തിനിടെ പ്രവത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍


കൊച്ചി: സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ദിവസം കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് കൊച്ചിയില്‍ നടന്ന ഐഎന്‍എല്‍ യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ക്കൂട്ടത്തല്ല്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മുന്നില്‍ വച്ചാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നേതാക്കള്‍ക്ക് പുറമേ പാര്‍ട്ടി പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

യോഗം നടക്കുന്ന ഹോട്ടലിന് എതിരെ കോവിഡ് നിരോധന നിയമപ്രകാരം കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഐഎന്‍എല്‍ പിളര്‍പ്പിന്റെ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് നേതൃയോഗം ചേരുന്നത്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ തന്നെ യോഗം ചേരുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. 

പാര്‍ട്ടിയില്‍ സംസ്ഥാന പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തില്‍ രണ്ട് വിഭാഗങ്ങള്‍ പരസ്യപ്പോര് തുടരുകയാണ്. സെക്രട്ടറി കാസിം ഇരിക്കൂരും, മന്ത്രി അഹമ്മദ് ദേവര്‍കോവിലും ചേര്‍ന്ന് പാര്‍ട്ടി ഹൈജാക്ക് ചെയ്യുന്നുവെന്നാണ് പ്രസിഡന്റ് അബ്ദുള്‍ വഹാബിന്റെ ആക്ഷേപം. മന്ത്രിയുടെ പേഴ്‌സല്‍ സ്റ്റാഫ് നിയമനം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തില്ലെന്നും ആരോപണമുണ്ട്. യോഗം റദ്ദാക്കിയതായി അബ്ദുള്‍ വഹാബ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com