കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 1000 കോടി വായ്പ; 4ശതമാനം പലിശ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2021 10:39 AM  |  

Last Updated: 04th June 2021 10:40 AM  |   A+A-   |  

kerala_budget

കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നു

 

തിരുവനന്തപുരം: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 1000 കോടി രൂപയുടെ ബാങ്ക് വായ്പ കുടുംബശ്രീ വഴി അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 5 ലക്ഷം വരെയുള്ള വായ്പയെല്ലാം 4 ശതമാനം പലിശ നിരക്കില്‍ ലഭ്യമാക്കും. 

കാര്‍ഷിക വ്യാവസായ സേവന മേഖലകളില്‍ പുതിയസംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും വാണിജ്യ ആവശ്യങ്ങള്‍ക്കും കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കും. 2021-22ല്‍ 1600 കോടി രൂപയുടെ വായ്പ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.