സ്‌കോൾ- കേരള: ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

By സമകാലിക മലയാളം ഡെസ്ക്  |   Published: 04th June 2021 07:53 PM  |  

Last Updated: 04th June 2021 07:53 PM  |   A+A-   |  

Second year admission for Higher Secondary

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന 2021-22 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനം, പുന:പ്രവേശനം എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് www.scolekerala.org  എന്ന വെബ്‌സെറ്റ് മുഖേനെ ജൂൺ ഏഴ് മുതൽ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.  

പ്രവേശന യോഗ്യതകളും, നിബന്ധനകളും, ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോൾ- കേരള വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള വിജ്ഞാപനത്തിലും മാർഗ്ഗരേഖയിലും വിശദമാക്കിയിട്ടുണ്ട്.  സിബിഎസ്ഇ, ഐസിഎസ്ഇ, മറ്റ് സ്റ്റേറ്റ് ബോഡികൾ മുഖേനെ ഒന്നാം വർഷം ഹയർസെക്കൻഡറി കോഴ്‌സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും.

ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും, നിർദ്ദിഷ്ട രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പിഒ, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ നേരിട്ടോ സ്പീഡ് / രജിസ്റ്റേർഡ് തപാൽ മാർ​ഗമോ ജൂൺ 23, വൈകീട്ട് 5 മണിക്കകം എത്തിക്കണമെന്ന് വൈസ് ചെയർമാൻ അറിയിച്ചു.