ബ്യൂട്ടി പാർലർ വെടിവെപ്പ്; നടി ലീന മരിയ പോളിന്റെ മൊഴി ഓൺലൈൻ ആയി എടുക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2021 09:21 AM  |  

Last Updated: 06th June 2021 09:21 AM  |   A+A-   |  

Leena_Maria_Paul-Facebook

ലീന മരിയ പോൾ/ഫോട്ടോ:ഫെയ്സ്ബുക്ക്

 

കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ നടി ലീന മരിയ പോളിന്റെ മൊഴി ഓൺലൈൻ വഴി എടുക്കും. സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ സംബന്ധിച്ചാണ് നടിയിൽ നിന്ന് മൊഴി എടുക്കുക. നേരിട്ട് ഹാജരാവാൻ കഴിയില്ലെന്ന് നടി അറിയിച്ചതിനെ തുടർന്നാണ് ഓൺലൈൻ ആയി മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.   

അന്വേഷണ സംഘം ഇന്ന് കാസർകോട്ടേക്ക് തിരിക്കും. ജിയ ഉൾപ്പെടെയുള്ള അന്വേഷണ സംഘങ്ങൾക്കായി കാസർകോട് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എടിഎസിന്റെ കസ്റ്റഡിയിലുള്ള രവി പൂജാരയെ ചോദ്യം ചെയ്യുന്ന നടപടികൾ ഇന്നും തുടരും. ജൂൺ എട്ട് വരെയാണ് ചോദ്യം ചെയ്യലിനായി പ്രതിയെ വിട്ടുകിട്ടിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം രവി പൂജാരയുടെ ശബ്ദ സാമ്പിൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയായിരുന്നു ഇത്. ശേഖരിച്ച ശബ്ദ സാമ്പിൾ തിങ്കളാഴ്ച കോടതിക്ക് കൈമാറും. പ്രതിയെ കൂടുതൽ ദിവസം വിട്ടുകിട്ടാനുള്ള അപേക്ഷയും അന്വേഷണ സംഘം സമർപ്പിക്കും.