പരിസ്ഥിതി ദിനത്തില്‍ നട്ടത് കഞ്ചാവ് ചെടികള്‍; വിചിത്ര പ്രകൃതിസ്‌നേഹം; അന്വേഷണം

പരിസ്ഥിതി ദിനത്തില്‍ പൊതുസ്ഥലങ്ങളിൽ കഞ്ചാവ് ചെടി നട്ട് സാമൂഹ്യവിരുദ്ധര്‍
പരിസ്ഥിതി ദിനത്തല്‍ റോഡരികില്‍ സാമുഹ്യവിരുദ്ധര്‍ നട്ട കഞ്ചാവ് ചെടി
പരിസ്ഥിതി ദിനത്തല്‍ റോഡരികില്‍ സാമുഹ്യവിരുദ്ധര്‍ നട്ട കഞ്ചാവ് ചെടി

കൊല്ലം: പരിസ്ഥിതി ദിനത്തില്‍ പൊതുസ്ഥലങ്ങളിൽ കഞ്ചാവ് ചെടി നട്ട് സാമൂഹ്യവിരുദ്ധര്‍. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലത്തെ എക്‌സൈസ് ഉദ്യോഗസ്ഥരെത്തി ചെടി നശിപ്പിച്ചു. കഞ്ചാവ് കേസുകളിലെ സ്ഥിരം പ്രതികളായ കണ്ടച്ചിറ സ്വദേശികളാണ് ചെടി നട്ടതെന്നാണ് സൂചന.

കണ്ടച്ചിറ കുരിശടി മുക്കില്‍ നിന്നു കൊല്ലം ബൈപാസിലേക്ക് പോകുന്ന റോഡരികില്‍ ശനിയാഴ്ച്ചയാണ് ബൈക്കിലെത്തിയ സംഘം കഞ്ചാവ് ചെടി നട്ടത്. യുവാക്കളുടെ പ്രകൃതി സ്‌നേഹത്തില്‍ സംശയം തോന്നിയ അയല്‍വാസിയാണ് വിവരം എക്‌സൈസിനെ അറിയിച്ചത്.  ഉദ്യാഗസ്ഥരെത്തി ചെടി നശിപ്പിച്ചു. ബൈപാസില്‍ മങ്ങാട്ട് പാലത്തിന്റെ അടിയിലും ഇതേ ദിവസം കഞ്ചാവ് ചെടി നട്ടു.

കരുനാഗപ്പള്ളി ക്ലാപ്പന ഓണംപ്പള്ളി ജങ്ഷന് സമീപം വളര്‍ത്തിയിരുന്ന അറുപതു സെന്റീമീറ്റര്‍ ഉയരുമുള്ള കഞ്ചാവ് ചെടിയും എക്‌സൈസ് നശിപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com