തെക്കൻ കേരളത്തിൽ നാളെ മുതൽ ശക്തമായ മഴ, ആറ് ജില്ലകളിൽ യെലോ അലർട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2021 08:08 AM  |  

Last Updated: 07th June 2021 08:08 AM  |   A+A-   |  

kerala rain

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറ് ജില്ലകളിൽ നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. 

അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ നാളെ മുതൽ വ്യാഴാഴ്ച വരെ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.