18 കുല തേങ്ങയുമായി 'കേരശ്രീ' ; സംതൃപ്തിയോടെ മുഖ്യമന്ത്രി ( വീഡിയോ)

2016 സെപ്റ്റംബര്‍ എട്ടിനാണ് മുഖ്യമന്ത്രി  സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ തെങ്ങിന്‍ തൈ നട്ടത്
മുഖ്യമന്ത്രി പിണറായി വിജയന്‍ തെങ്ങിനരികെ / ഫെയ്‌സ്ബുക്ക് ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍ തെങ്ങിനരികെ / ഫെയ്‌സ്ബുക്ക് ചിത്രം


തിരുവനന്തപുരം : അഞ്ചുവര്‍ഷം മുമ്പ് താന്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ നട്ട തെങ്ങ് കായ്ച്ച് നില്‍ക്കുന്നത് കണ്ട് സംതൃപ്തിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 സെപ്റ്റംബര്‍ എട്ടിനാണ് മുഖ്യമന്ത്രി  സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ തെങ്ങിന്‍ തൈ നട്ടത്. കാസര്‍കോട് പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ച 'കേരശ്രീ' ഇനത്തില്‍പ്പെട്ട തെങ്ങാണ് 18 കുല തേങ്ങയുമായി സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ നില്‍ക്കുന്നത്.

ഈ വര്‍ഷത്തെ ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ എത്തിയപ്പോഴാണ് ആദ്യമായി നട്ട തെങ്ങ് കാണാന്‍ മുഖ്യമന്ത്രി കൗതുകത്തോടെ എത്തിയത്.  18 കുലയോളം തേങ്ങയുമായി നില്‍ക്കുന്ന തെങ്ങു കണ്ട് മികച്ച അഭിപ്രായം രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി മടങ്ങിയത്. 

കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന ഈ വര്‍ഷത്തെ 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റില്‍ പച്ചക്കറി തൈ നട്ട് നിര്‍വഹിച്ചു. തക്കാളി തൈയാണ് മുഖ്യമന്ത്രി നട്ടത്. ചടങ്ങില്‍ കൃഷിമന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ചു. തക്കാളി, രണ്ടിനം മുളക്, വഴുതന, കത്തിരിക്ക, പയര്‍, വെണ്ട, ചീര തുടങ്ങി എട്ടിനം പച്ചക്കറികള്‍ സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ കൃഷിചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com