വയനാട്ടിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം വൃദ്ധ ദമ്പതിമാരെ വെട്ടി, ഒരാൾ കൊല്ലപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2021 06:26 AM  |  

Last Updated: 11th June 2021 06:26 AM  |   A+A-   |  

crime

പ്രതീകാത്മക ചിത്രം

 

കല്‍പ്പറ്റ: വൃദ്ധദമ്പതികളെ അജ്ഞാതസംഘം ആക്രമിച്ചു. വയനാട് നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.  മുഖംമൂടി ധരിച്ചെത്തിയ അജ്ഞാത സംഘം ഇവരെ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ കവാടം പത്മലയത്തില്‍ റിട്ട.  അധ്യാപകനായ കേശവന്‍ കൊല്ലപ്പെട്ടു. ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു.  മോഷണ ശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി.