മലയാളി എൻജിനീയറും മകനും അമേരിക്കയിൽ കടലിൽ മുങ്ങി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2021 08:46 AM  |  

Last Updated: 13th June 2021 08:46 AM  |   A+A-   |  

janesh_son

മരിച്ച ജാനേഷും ഡാനിയലും


കോട്ടയം; മലയാളി എൻ‍ജിനീയറും മൂന്നു വയസുകാരനായ മകനും അമേരിക്കയിൽ കടലിൽ മുങ്ങി മരിച്ചു. ചങ്ങനാശ്ശേരി ചീരഞ്ചിറ പുരയ്ക്കൽ പരേതനായ ബേബി മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകൻ ജാനേഷ് (37), മകൻ ഡാനിയൽ (3) എന്നിവരാണ് ‍ മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. 

വൈകിട്ട് ജാനേഷും ഡാനിയലും അപ്പോളോ ബീച്ചിൽ പോയപ്പോഴാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച മറ്റൊരാളും അപകടത്തിൽപെട്ടതായും സൂചനയുണ്ട്. അപകടം സംബന്ധിച്ച മറ്റു വിവരങ്ങൾ നാട്ടിലുള്ള ബന്ധുക്കൾക്ക് ലഭ്യമല്ല. ‍ 

ഐടി എൻജിനീയറായ ജാനേഷ് കുടുംബസമേതം ഫ്ലോറിഡയിലെ ടാംപയിലാണ്  താമസിക്കുന്നത്. ഭാര്യ അനീറ്റ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് സൂപ്രണ്ടാണ്. 8 മാസം പ്രായമുള്ള സ്റ്റെഫാനും ‍ മകനാണ്. 2019 അവസാനമാണ് ഇവർ നാട്ടിലെത്തി മടങ്ങിയത്. ജാനേഷിന്റെ അമ്മ മേരിക്കുട്ടിയും അന്ന് ഇവർക്കൊപ്പം അമേരിക്കയിലേക്കു വന്നിരുന്നു. പഠനത്തിനായി അമേരിക്കയിൽ എത്തിയ ജാനേഷ് പിന്നീട് ജോലി ലഭിച്ചതോടെ ഇവിടെ താമസമാക്കുകയായിരുന്നു.