മുട്ടില്‍ മരംമുറി: റവന്യൂവകുപ്പ് പ്രതിക്കൂട്ടിലല്ല, കൊള്ളയടിക്ക് കൂട്ടുനിന്നവരെ പുറത്തുകൊണ്ടുവരും: കെ രാജന്‍ 

വയനാട് മുട്ടില്‍ മരംമുറി കേസില്‍ റവന്യൂവകുപ്പ് പ്രതിക്കൂട്ടിലല്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍
കെ രാജന്‍, ടെലിവിഷന്‍ ചിത്രം
കെ രാജന്‍, ടെലിവിഷന്‍ ചിത്രം

കല്‍പ്പറ്റ: വയനാട് മുട്ടില്‍ മരംമുറി കേസില്‍ റവന്യൂവകുപ്പ് പ്രതിക്കൂട്ടിലല്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. വിഷയത്തില്‍ എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ട്. മന്ത്രിമാരും വകുപ്പുകളും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നില്ല. കര്‍ഷകരെ സംരക്ഷിക്കുന്നതിന് റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും കെ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുട്ടില്‍ മരംമുറി കൊള്ള രാഷ്ട്രീയ കേരളത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ട പശ്ചാത്തലത്തിലാണ് റവന്യൂമന്ത്രിയുടെ പ്രതികരണം. കര്‍ഷകരെ സംരക്ഷിക്കുന്നതിന് റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. കൊള്ളയടിക്ക് കൂട്ടുനിന്നവരെയെല്ലാം പുറത്തുകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

ഉത്തരവ് സംബന്ധിച്ച അവ്യക്തത നിലനിലക്കുന്നുണ്ട്. കൂട്ടായി ചര്‍ച്ച നടത്തി അവ്യക്തത പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. ഉത്തരവ് പുതുക്കുന്നതില്‍ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും കെ രാജന്‍ പറഞ്ഞു. കര്‍ഷകരുടെ വികാരം മനസിലാക്കുന്നുണ്ട്. പട്ടയമഭൂമിയിലെ മരം മുറിക്കാന്‍ അനുവദിക്കണമെന്ന കര്‍ഷകരുടെ ആവശ്യം പരിഗണിക്കുമെന്നും റവന്യൂവകുപ്പ് മന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com