ലോട്ടറി വില്‍പ്പന നാളെമുതല്‍; മാറ്റിവച്ച നറുക്കെടുപ്പുകള്‍ 25ന് തുടങ്ങും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2021 08:35 PM  |  

Last Updated: 16th June 2021 08:35 PM  |   A+A-   |  

lottery results

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി വില്‍പന നാളെ പുനരാരംഭിക്കും. മാറ്റിവച്ച നറുക്കെടുപ്പുകള്‍ 25ന് തുടങ്ങും. ഒന്‍പതുദിവസം കൊണ്ട് പൂര്‍ത്തിയാക്കും. 

സ്ത്രീശക്തി 259, അക്ഷയ 496, കാരുണ്യ പ്ലസ് 367, നിര്‍മല്‍ 223, വിന്‍വിന്‍ 615, സ്ത്രീശക്തി 260, അക്ഷയ 497, ഭാഗ്യമിത്ര  ബിഎം 6 , ലൈഫ് വിഷു ബമ്പര്‍  ബി ആര്‍ 79 എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം ജൂണ്‍ 25, 29 ജൂലൈ 2,6,9,13 ,16,20,22 തീയതികളില്‍ നടത്തും. 

നറുക്കെടുപ്പ് മാറ്റിവച്ച ലോട്ടറികളുടെ വില്‍പന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് നാളെ മുതല്‍ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. നറുക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി പുതിയ പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് നടത്തും.