വൈദ്യുതികമ്പി പൊട്ടിവീണ് അപകടം; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ഷോക്കേറ്റു

വീ​ട്ടി​ലേ​ക്കു ക​യ​റു​ന്ന പ​ടി​യി​ലാ​ണ് റോ​ഡി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി​കമ്പി കി​ട​ന്നിരുന്നത്. സുധീറിനാണ് ആദ്യം വൈദ്യുതാഘാതമേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കോ​ട്ട​യം: വൈ​ദ്യു​തികമ്പി പൊ​ട്ടി​വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ​ക്ക് ഷോ​ക്കേ​റ്റു. ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ റോ​ഡി​ൽ ത​ച്ച​കു​ന്നേ​ൽ ക​രോ​ട്ട് ടിഎ​ൻ സു​ധീ​ർ (45), മ​ക്ക​ളാ​യ സി​ദ്ധാ​ർ​ത്ഥ് (18), ആ​ദി​ത് (15), അ​ർ​ജു​ൻ (13), സ​ഹോ​ദ​രീ​പു​ത്ര​ൻ ര​ഞ്ജി​ത് എ​ന്നി​വ​ർ​ക്കാ​ണു ഷോക്കേറ്റത്. 

പരിക്കേറ്റ ഇവർ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്. ബു​ധ​നാ​ഴ്ച രാ​ത്രി​യോടെയായിരുന്നു അ​പ​ക​ടം. സു​ധീ​റി​ന്‍റെ വീ​ട്ടി​ലേ​ക്കു ക​യ​റു​ന്ന പ​ടി​യി​ലാ​ണ് റോ​ഡി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി​കമ്പി കി​ട​ന്നിരുന്നത്. സുധീറിനാണ് ആദ്യം വൈദ്യുതാഘാതമേറ്റത്. കമ്പി വീ​ണു കി​ട​ക്കു​ന്ന​ത് അറിയാതെ എത്തി ​പ​ടി​യി​ൽ ച​വി​ട്ടി​യ സു​ധീ​ർ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു വീ​ണു. 

സുധീർ വീ​ണ​തു ക​ണ്ട് പി​ടി​ച്ചെ​ഴു​ന്നേ​ൽ​പ്പി​ക്കാ​ൻ ഓ​ടി​യെ​ത്തി​യ മ​ക്ക​ളാ​യ സി​ദ്ധാ​ർ​ത്ഥ്, ആ​ദി​ത്, അ​ർ​ജു​ൻ എ​ന്നി​വ​ർ​ക്കും വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു.  ഓ​ടി​ക്കൂ​ടി​യ ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും ത​ടി​ക്ക​ഷ​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കമ്പി ഉയർത്തി മാറ്റി. പിന്നാലെ സു​ധീ​റി​നെ​യും മ​റ്റു​ള്ള​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. 

സുധീറിനേയും മക്കളേയും രക്ഷിക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് സഹോദരിപുത്രനായ ര​ഞ്ജി​ത്തി​നും ഷോ​ക്കേ​റ്റ​ത്. വ​ഴി​വി​ള​ക്കി​നാ​യി വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന കമ്പിയാണ് പൊ​ട്ടി​വീ​ണ് അപകടം സൃഷ്ടിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com