ആലുവയിൽ 'ഫ്രീ ഫയർ' കളിച്ച് ഒമ്പതാം ക്ലാസുകാരൻ കളഞ്ഞത് ലക്ഷങ്ങൾ; പണം അമ്മയുടെ അക്കൗണ്ടിൽ നിന്ന്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2021 08:27 PM  |  

Last Updated: 18th June 2021 08:27 PM  |   A+A-   |  

free_fire

ഫയല്‍ ചിത്രം

 

കൊച്ചി: ഓൺലൈൻ ഗെയിം കളിച്ച് ആലുവ സ്വദേശിയായ ഒമ്പതാം ക്ലാസുകാരൻ നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. 'ഫ്രീ ഫയർ' എന്ന ഗെയിം കളിച്ചാണ് കുട്ടി പണം കളഞ്ഞതെന്ന് പൊലീസ് പറ‍ഞ്ഞ. അക്കൗണ്ടിൽനിന്നും പണം നഷ്ടപ്പെട്ടെന്ന് വിദ്യാർഥിയുടെ അമ്മ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് സംഭവം കണ്ടെത്തിയത്. 

കുട്ടി ഒരു സമയം നാൽപ്പത് രൂപ മുതൽ നാലായിരം രൂപ വരെ ചാർജ് ചെയ്താണ് കളിച്ചു കൊണ്ടിരുന്നത്. ഒരു ദിവസം തന്നെ പത്തു പ്രാവശ്യം ചാർജ് ചെയ്തതായും മനസ്സിലാക്കി. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ സൈബർ പൊലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗമാണ് അന്വേഷണം നടത്തിയത്.