മിനി ലോറി നിയന്ത്രണംവിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്ക്  |   Published: 19th June 2021 08:43 PM  |  

Last Updated: 19th June 2021 08:43 PM  |   A+A-   |  

The mini lorry spun out of control

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ദേശീയപാതയിൽ മിനി ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്നാട് സ്വദേശി പശുപതി രാജേന്ദ്രനാണ് (28) മരിച്ചത്. ആലപ്പുഴ ദേശീയ പാതയിൽ കലവൂർ കൃപാസനത്തിനു സമീപം ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. 

നേന്ത്രപ്പഴം കയറ്റി തമിഴ്നാട്ടിൽ നിന്നു വന്ന മിനി ലോറി നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവറെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.