വനിതാ ഹോസ്റ്റലിന് മുന്നില്‍ യുവാവിന്റെ നഗ്നതാപ്രദര്‍ശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th June 2021 12:17 PM  |  

Last Updated: 25th June 2021 12:17 PM  |   A+A-   |  

naked

ഹോസ്റ്റലിന് മുന്നില്‍ യുവാവിന്റെ നഗ്നതാപ്രദര്‍ശനം / ടെലിവിഷന്‍ ചിത്രം

 

കണ്ണൂര്‍ : കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിന് മുന്നില്‍ യുവാവിന്റെ നഗ്നതാപ്രദര്‍ശനം. പരാതിപ്പെട്ടിട്ട് പൊലീസ് നടപടി എടുക്കുന്നില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. കഴിഞ്ഞദിവസം രാവിലെ ഹോസ്റ്റലിന് മുന്നില്‍ യുവാവ് നടത്തിയ നഗ്നതാപ്രദര്‍ശനത്തിന്റെ വീഡിയോ പുറത്തുവന്നു. 

ഈ മാസം മൂന്നാം തവണയാണ് ഹോസ്റ്റലിന് മുന്നില്‍ യുവാവ് നഗ്നത പ്രദര്‍ശിപ്പിക്കുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി. സ്‌കൂട്ടറിലാണ് ഇയാള്‍ വരുന്നത്. ഹോസ്റ്റലിന് സമീപം സിസിടിവി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ തെളിവ് ഇല്ലെന്നാണ് പൊലീസ് പറഞ്ഞതെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. 

ഇതേത്തുടര്‍ന്ന് ഹോസ്റ്റല്‍ അന്തേവാസികളാണ് യുവാവിന്റെ നഗ്നതാപ്രദര്‍ശനം ചിത്രീകരിച്ച് പുറത്തുവിട്ടത്. നഗ്നതാപ്രദര്‍ശത്തില്‍ ഹോസ്റ്റല്‍ അധികാരികള്‍ക്കും കോളേജ് അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു എന്നും വിദ്യാര്‍ത്ഥിനികള്‍ കൂട്ടിച്ചേര്‍ത്തു.