ഓഫ് ലൈന്‍ പരീക്ഷകള്‍ വേണ്ട; സര്‍ക്കാരിന് എതിരെ കെഎസ്‌യു

പരീക്ഷകള്‍ ഓഫ് ലൈന്‍ ആയി നടത്താനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ കെഎസ്‌യു
കെഎസ്‌യു പതാക/ഫെയ്‌സ്ബുക്ക്‌
കെഎസ്‌യു പതാക/ഫെയ്‌സ്ബുക്ക്‌


കോഴിക്കോട്: പരീക്ഷകള്‍ ഓഫ് ലൈന്‍ ആയി നടത്താനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ കെഎസ്‌യു. പഠന സാഹചര്യം മാറിയ സാഹചര്യത്തില്‍ മൂല്യനിര്‍ണ്ണയത്തിന് പുതിയ രീതി കണ്ടെത്തണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ആവശ്യപ്പെട്ടു. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വാക്‌സിനേഷേന്‍ നല്‍കാതെ പരീക്ഷ നേരിട്ട് നടത്തരുതെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

ഡിജിറ്റല്‍ സൗകര്യം പ്രയോജനപെടുത്താന്‍ കഴിയാത്ത  കുട്ടികള്‍ ഇനിയും ഉണ്ട്. ഇവര്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു. 

സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് കഴിഞ്ഞദിവസം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും കത്ത് നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ പോലും നല്‍കിയിട്ടില്ലെന്നും ഇത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. 

 സംസ്ഥാനത്ത് കോളജുകള്‍ തുറക്കാനുള്ള നടപടികളുടെ ഭാഗമായി 18നും 24നും ഇടയില്‍ പ്രായമായവര്‍ക്ക് പ്രത്യേക കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com