സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ക്ഡൗൺ, ക്രിസ്തീയ ദേവാലയങ്ങളിൽ 15 പേർക്ക് പ്രവേശം, ഭീഷണിയായി ഡെൽറ്റ പ്ലസ്

കെഎസ്ആ‍ർടിസി ഇന്ന് പരിമിത സർവീസുകൾ മാത്രമാണുണ്ടാവുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം; സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇന്നും തുടരും. ക്രിസ്തീയ ദേവാലയങ്ങളിൽ ഞായറാഴ്ച പ്രാർത്ഥനകൾക്ക് കൂടുതൽ ഇളവുകൾ നൽകിയിട്ടില്ലെങ്കിലും 15 പേർക്ക് പങ്കെടുക്കാം. അടിയന്തര സേവനങ്ങൾക്ക് മാത്രമാണ് ഇന്ന് അനുമതിയുള്ളത്. അതിനിടെ ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്തത് സംസ്ഥാനത്തെ ആശങ്കയിലാക്കുകയാണ്. 

ക്രിസ്തീയ ദേവാലയങ്ങളിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ അനുമതി നൽകണമെന്ന് വിവിധ മതവിഭാഗങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ടിപിആർ കുറയാത്ത സാഹചര്യത്തിൽ അനുമതി നൽകേണ്ടെന്ന് ഇന്നലെത്തെ  അവലോകനയോഗം തീരുമാനിക്കുകയായിരുന്നു.  കെഎസ്ആ‍ർടിസി ഇന്ന് പരിമിത സർവീസുകൾ മാത്രമാണുണ്ടാവുക. സ്വകാര്യ ബസുകൾ ഓടില്ല. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം അനുവദിക്കും. നിർമാണമേഖലയിൽ ഉള്ളവർക്ക് മുൻകൂട്ടി പൊലീസ് സ്റ്റേഷനിൽ അറിയിച്ച് പ്രവർത്തിക്കാം.

സംസ്ഥാനത്ത് ‍‍‍‍ഡെൽറ്റ പ്ലസ് വകഭേദം വ്യാപിക്കുന്നത് ഭീഷണിയാവുകയാണ്.  കൊവിഡ് രണ്ടാം തരംഗമവസാനിക്കും മുൻപ് തന്നെ കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും കൂടാൻ സാധ്യതയെന്ന മുന്നറിയിപ്പാണ് ആരോഗ്യവിദഗ്ദർ നല്‍കുന്നത്.  ഡെൽറ്റപ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com