കോവിഡ് മരണം: മൃതദേഹം ഒരു മണിക്കൂർ വീട്ടിൽ വയ്ക്കാൻ അനുമതി; മുഖ്യമന്ത്രി 

മൃതശരീരം നിശ്ചിതസമയം വീട്ടിൽ ബന്ധിക്കൾക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവദിക്കണമെന്നാണ് സർക്കാർ കരുതുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം ബന്ധുക്കൾക്ക് അടുത്തു കാണാൻ സർക്കാർ അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി. മൃതശരീരം നിശ്ചിതസമയം വീട്ടിൽ കൊണ്ടുപോയി ബന്ധിക്കൾക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവദിക്കണമെന്നാണ് സർക്കാർ കരുതുന്നത്. കൂടുതൽ സമയം വീട്ടിൽ വയ്ക്കാനല്ല മറിച്ച് ഒരു മണിക്കൂറിൽ താഴെ വീട്ടിൽ വയ്ക്കാമെന്നാണ് ഉദ്ദേശിക്കുന്നത്, കോവിഡ് അവലേകന യോ​ഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.  

കോവിഡ് ബാധിച്ചു മരിച്ചവർ ബാങ്കുകളിൽനിന്നെടുത്ത ലോണുകളിൻമേലുള്ള നടപടികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. മരണമടഞ്ഞ രോഗികളുടെ ബന്ധുക്കൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കേണ്ടതുണ്ട്. കോവിഡ് ബാധിച്ച മരണമടഞ്ഞവർ നേരത്തെ വിവിധ ബാങ്കുകളിൽ നിന്നെടുത്ത ലോണുകൾ മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ഭാഗമായുള്ള ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകും, അദ്ദേഹം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com